ബിജെപിയുടെ വിജയത്തെ പ്രകീര്‍ത്തിച്ച് വി.മുരളീധരന്‍

Kerala

ന്യൂഡൽഹി: നരേന്ദ്രമോദി ദുശ്ശകുനമല്ല , ഐശ്വര്യമെന്ന് രാജ്യത്തെ സാധാരണ ജനത ഒരിക്കല്‍ക്കൂടി ഉറക്കെ പ്രഖ്യാപിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. “മോദിയുടെ ഉറപ്പ്” ആ ഉറപ്പാണ് ഭാരതത്തിന്‍റെ കരുത്തെന്നും കോടിക്കണക്കിന് ദരിദ്രജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിയ മോദി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളാണ് മൂന്നു സംസ്ഥാനങ്ങളിലെ മിന്നുംവിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിൽ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കിലാണ് മുരളീധരന്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *