ബിജെപി വിട്ട് രണ്ട് സിറ്റിങ് എംപിമാര്‍ കോണ്‍ഗ്രെസ്സിലേക്ക് ചേക്കേറി

Breaking National

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കന്മാരുടെ പാർട്ടി മാറ്റം തുടരുകയാണ്. ഇപ്പോള്‍ ഹരിയാനയില്‍നിന്നും രാജസ്ഥാനില്‍നിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാരാണ് പാർട്ടി മാറിയത്.ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രെസ്സിലേക്കാണ് ചേക്കേറിയത്.

ബിജെപി നേതാവായ ചൗധരി ബിരേന്ദർ സിങ്ങിന്റെ മകനും ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തില്‍നിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയില്‍നിന്ന് രാജിവച്ചത്. ബ്രിജേന്ദ്ര വൈകാതെ കോണ്‍ഗ്രസില്‍ ചേർന്നു. രാജസ്ഥാനിലെ ചുരു മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപി രാഹുല്‍ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുലും താമസിയാതെ കോണ്‍ഗ്രസില്‍ ചേരും. രാജസ്ഥാനില്‍നിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. തുടർന്നാണ് പാർട്ടിമാറ്റം.

Leave a Reply

Your email address will not be published. Required fields are marked *