കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ബിജെപി പദയാത്രാ പ്രചാരണ ഗാന വിവാദത്തില്‍ നടപടിയില്ല. ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ നടപടിയെടുക്കണമെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആവശ്യം തള്ളി. സുരേന്ദ്രന്റെ പദയാത്രയിലെ പാട്ട് 2013 ല്‍ യുപിഎ സര്‍ക്കാരിനെതിരെ ഉപയോഗിച്ചതാണെന്ന് പ്രകാശ് ജാവദേക്കര്‍ ട്വീറ്റ് ചെയ്തു.
‘ബിജെപിയെക്കുറിച്ചോ മറ്റ് ആരെക്കുറിച്ചെങ്കിലും ആവട്ടെ. വാര്‍ത്തകള്‍ അച്ചടിക്കുന്നതിന് മുമ്പ് കേരളത്തിലെ മാധ്യമങ്ങള്‍ അന്വേഷിക്കണം. 2013ല്‍ യുപിഎ സര്‍ക്കാരിനെതിരെ തയ്യാറാക്കിയ ഗാനമാണ് കഴിഞ്ഞ ദിവസം പൊന്നാനിയില്‍ പ്ലേ ചെയ്തത്. അതൊരു അബദ്ധം സംഭവിച്ചതാണ്. ദിവസവും ഇത്തരം അബദ്ധങ്ങള്‍ പത്രങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഒരു നടപടിയും ആവശ്യമില്ല.’ പ്രകാശ് ജാവ്‌ദേക്കര്‍ ട്വീറ്റ് ചെയ്തു.