തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. സിഎംആർഎൽ ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടതിലാണ് തോമസ് ഐസകിന്റെ വിമർശനം. വി ഡി സതീശൻ ഇൻഡ്യ ബ്ലോക്കിൻ്റെ നേതാവാണെന്ന് ഓർക്കണം. ഇഡിയെ ഇൻഡ്യ ബ്ലോക്ക് നേതാക്കൾക്കെതിരെയുളള രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ബിജെപിയുടെ ആ രാഷ്ട്രീയ ലക്ഷ്യത്തിന് പ്രതിപക്ഷ നേതാവടക്കം താളം പിടിക്കുന്നുവെന്നും തോമസ് ഐസക് വിമർശിച്ചു.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് കോൺഗ്രസ് താളം പിടിക്കുന്നു; തോമസ് ഐസക്
