കൊച്ചി:കേന്ദ്രബജറ്റ് നിരാശാജനകമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റാണ് രണ്ടാംമോദി സര്‍ക്കാരിന്റെ അവസാന ബജറ്റെന്നും ഇപി ജയരാജന്‍ പറഞ്ഞു.കഴിഞ്ഞ തവണത്തെ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ചു എന്നതല്ലാതെ നാടിന്റെ സാമ്ബത്തിക-സാമൂഹിക- വ്യാവസായിക-കാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ലെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങള്‍ക്കോ കൃഷിക്കാര്‍ക്കോ വ്യവസായികള്‍ക്കോ ആര്‍ക്കും തന്നെ പ്രത്യേകിച്ച് ഒരു സംഭാവനയും ബജറ്റ് ഉറപ്പ്‌നല്‍കുന്നില്ല. വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്. ഈ ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പരിഹാരം കാണാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് ഇന്ത്യയില്‍ തുടരുന്നത്.രാജ്യത്തെ സമഗ്രമായ വികസനത്തിനായി ബിജെപി നയങ്ങളോട് പ്രതികരിക്കുക എന്നതാണ് ഈ ബജറ്റിനുള്ള മറുപടിയെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ബിജെപി ഇനി ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചതെന്നും ബിജെപിയുടെ നിരാശയില്‍ നിന്നും ഉണ്ടായ ബജറ്റാണിതെന്നും ഇപി പ്രതികരിച്ചു.