ഡല്‍ഹി: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനാവാതെ ബി ജെ പി ദേശീയ നേതൃത്വം. നിരീക്ഷകര്‍ ഉടന്‍ തന്നെ സംസ്ഥാനങ്ങളിലെത്തി ചര്‍ച്ചകള്‍ നടത്തും. ജയിച്ച എംഎല്‍എമാര്‍ക്ക് ഇടയില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ കഴിയാത്തതും ബി ജെ പിക്ക് തിരിച്ചടിയാകുന്നു.
കേവല ഭൂരിപക്ഷം ഉണ്ടായിട്ടും മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും ജെ പി നദ്ദയും പലവട്ടം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തി.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന അധ്യക്ഷന്മാരുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമായില്ല. ഛത്തീസ്ഗഡില്‍ നാളെയും മധ്യപ്രദേശില്‍ മറ്റത്താളും ആണ് നിരീക്ഷകരെത്തുക. സംസ്ഥാനത്ത് എത്തുന്ന നിരീക്ഷകര്‍ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തും.