മുത്തലാഖ് നിയമത്തിന് ശേഷം മുസ്ലീം സ്ത്രീകളുടെ പിന്തുണ ബിജെപിക്കുണ്ട്’, പിവി അബ്ദുൾ വഹാബ്

Kerala

രാജ്യസഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ മുസ്ലീം ലീഗ് എംപി പിവി അബ്ദുൾ വഹാബിന്റെ പരാമർശം ചർച്ചയാകുന്നു.

മുത്തലാഖ് അസാധുവാക്കിയതിന് പിന്നാലെ മുസ്ലീം സ്ത്രീകളുടെ പൂർണ പിന്തുണ ബിജെപിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പിവി അബ്ദുൾ വഹാബ് രാജ്യസഭയിൽ സംസാരിച്ചു. വനിതാ സംവരണ ബില്ലിനെ മുസ്ലീം ലീഗ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിൽ പൂർണ തൃപ്തനല്ലെന്നും അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.

മുസ്ലീം സമുദായത്തെ ന്യൂനപക്ഷമായി മാത്രം കാണരുത്. ജാതി സെന്‍സസ് നടത്താതെ വനിതാ സംവരണ ബില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. ഇതിന് പിന്നാലെ ആയിരുന്നു കേരളത്തിലെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ചും അബ്ദുള്‍ വഹാബ് സഭയില്‍ പരാമര്‍ശിച്ചത്.

‘ജാതി ഇന്ത്യയിലെ യാഥാര്‍ത്ഥ്യമാണ്. കേരളത്തിലും അതിന്റെ ഉദാഹരണങ്ങളുണ്ട്. കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് പോലും ജാതിവിവേചനം നേരിടേണ്ടി വന്നു’ എംപി പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതി ഇപ്പോഴും വലിയൊരു പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ സെന്‍സസ്, മണ്ഡലപുനര്‍നിര്‍ണയങ്ങള്‍ നടന്നാല്‍ മാത്രമേ വനിതാ സംവരണവും യാഥാര്‍ഥ്യമാവുകയുള്ളു’- അബ്ദുള്‍ വഹാബ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *