ബിജെപി എംപി പ്രതാപ് സിംഹയെ തടഞ്ഞ് മൈസൂർ ഗ്രാമത്തിലെ ദളിത് വിഭാഗം. കാലങ്ങളായി തങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ജനം എംപിയെ തടഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ശില ഈ ഗ്രാമത്തിൽ നിന്നാണ് എത്തിച്ചത്. ഈ പശ്ചാത്തലത്തില്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പ്രതാപ് സിംഹയുടെ മൈസൂർ ഗ്രാമത്തിലേക്കുള്ള സന്ദർശനം. രോഷാകുലരായ ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്ന പ്രതാപ് സിംഹയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
ബിജെപി എംപി പ്രതാപ് സിംഹയെ തടഞ്ഞ് മൈസൂർ ഗ്രാമത്തിലെ ദളിത് വിഭാഗം
