വിദ്യാർത്ഥികളുടെ കൊലപാതകം: മണിപ്പൂരിൽ ബിജെപി ഓഫീസിനു തീയിട്ട് ജനക്കൂട്ടം

Breaking National

തൗബാൽ: മണിപ്പൂരിലെ ഒരു ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം അഗ്നിക്കിരയാക്കി. തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഓഫീസാണ് തീയിട്ടത്. മണിപ്പൂരിൽ നടന്ന രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തെ തുടർന്നാണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. 20, 17 വയസുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതോടെ ജനങ്ങള്‍ രോഷാകുലരാകുകയായിരുന്നു. ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത് കടന്ന ജനം ജനാലകള്‍ അടിച്ചുതകര്‍ക്കുകയും അകത്തുകിടന്ന വാഹനങ്ങള്‍ക്കും നശിപ്പിക്കയും ചെയ്തു.

കൂടാതെ ഇന്‍ഡോ- മ്യാന്‍മര്‍ റോഡില്‍ എത്തിയ പ്രതിഷേധക്കാര്‍ തീകൊളുത്തിയ ടയറുകൾ കൊണ്ട് ഗതാഗതം തടയുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന ടിയര്‍ ഗ്യാസും മോക്ക് ബോംബുകളും പ്രയോഗിച്ചു. വിദ്യാര്‍ത്ഥികളും വിവിധ ഇടങ്ങളിലായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *