സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് എന്‍ഡിഎ. ചെയര്‍മാന്‍ കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ജനുവരിയില്‍ തുടങ്ങും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പദയാത്രയില്‍ പങ്കെടുക്കും. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ.
ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് കെ സുരേന്ദ്രന്റെ പദയാത്ര സംഘടിപ്പിക്കുന്നത്. ജനുവരി 21ന് പദയാത്ര തുടങ്ങാനാണ് ആലോചന. ഈ മാസം ഒമ്പതിന് കോട്ടയത്ത് ചേരുന്ന എന്‍ഡിഎ സംസ്ഥാന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പദയാത്രയുടെ മുന്നോടിയായി എന്‍ഡിഎ നേതാക്കള്‍ പഞ്ചായത്ത് തലത്തില്‍ സന്ദര്‍ശനം നടത്തും.