ഡല്‍ഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയെ ബിജെപി കേന്ദ്ര നേതൃത്വം തിരഞ്ഞെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആരു മുഖ്യമന്ത്രിയാകുമെന്ന അനിശ്ചിതത്വത്തിനാണ് വിരാമമായിരിക്കുന്നത്.
റായ്പൂരിൽ നടന്ന ബിജെപിയുടെ നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. ബിജെപിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അടുത്തിടെ നടന്ന ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിച്ചത്. ആകെയുള്ള 90 സീറ്റിൽ 54 സീറ്റും നേടിയാണ് സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടിയത്.