പെരുവ: 2015 മുതൽ പ്രവർത്തിച്ചു വരുന്ന കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയിൽ നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് കൊച്ചുപുരക്കൽ, പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് പുന്നക്കൻ എന്നിവരാണ് ശയനപ്രദക്ഷിണം നടത്തിയത്.
മുളക്കുളം വില്ലേജ് പടിക്കൽ നിന്ന് ആരംഭിച്ച ശയനപ്രദക്ഷിണം പെരുവ കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിക്ഷേധ സമ്മേളനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കെ കെ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ. ഗുപ്തൻ , റ്റി.എ. ഹരികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്ററ്യൻ, കടുത്തുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പർ അജിത് കുമാർ, മുളക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്. ആർ. അജി ചേരിക്കത്തറ, ജില്ലാ കമ്മറ്റി അംഗം സി എ പവിത്രൻ, തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻറ് ബിനീഷ് കുമാർ, സനോജ് ഉഴവൂർ, പഞ്ചായത്ത് കമ്മറ്റിയംഗം അരവിന്ദ് നായർ, മഹിളാ മോർച്ച കുറവിലങ്ങാട് മണ്ഡലം പ്രസിഡൻറ് ശോഭന മോഹനൻ എന്നിവർ നേതൃത്വം നൽകി.
ചിത്രം: കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയിൽ നടന്ന ശയനപ്രദക്ഷിണം