ബിഷപ്പ് ഡോ. ചക്കാലക്കലിന്റെ മെത്രാഭിഷേക രജത ജൂബിലിയാ ആഘോഷം ഏപ്രിൽ 13 ന്

Kerala Local News

കോട്ടപ്പുറം : കെആർഎൽസിസി പ്രസിഡൻ്റും കോഴിക്കോട് ബിഷപ്പുമായ ഡോ.വർഗ്ഗീസ് ചക്കാലക്കലിൻ്റെ മെത്രാഭിഷേക രതജൂബിലി ആഘോഷം മാതൃ ഇടവകയിൽ മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് യുപി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന വിപുലമായ പന്തലിൽ ഏപ്രിൽ 13ന് നടക്കും. കോട്ടപ്പുറം രൂപതയും മാതൃഇടവകയും മാള പൗരാവലിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജൂബിലി ആഘോഷങ്ങൾ വൈകിട്ട് 4 .30ന് ജൂബിലേറിയൻ അർപ്പിക്കുന്ന കൃതജ്ഞതാബലിയോടെ ആരംഭിക്കും. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വചനപ്രഘോഷണം നടത്തും. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോട്ടപ്പുറം ബിഷപ്പ് എമിരിറ്റസ് ഡോ.ജോസഫ് കാരിക്കശ്ശേരി എന്നിവർ മുഖ്യസഹകാർമ്മികരാകും . നിരവധി വൈദീകർ സഹകാർമ്മികരാകും.ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖ സന്ദേശവും ബിഷപ്പ് എമിരിറ്റസ് ഡോ.ജോസഫ് കാരിക്കശ്ശേരി അനുഗ്രഹ പ്രഭാഷണവും നടത്തും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി നിരവധി വിശ്വാസികൾ പങ്കെടുക്കും.

ദിവ്യബലിക്ക് ശേഷം നടക്കുന്ന അനുമോദന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എംപി,അഡ്വ. വി.ആർ സുനിൽകുമാർ എംഎൽഎ, ഇ . ടി ടൈസൻമാസ്റ്റർ എംഎൽഎ, കോഴിക്കോട് രൂപത വികാരി ജനറൽ മോൺ.ഡോ. ജെൻസൻ പുത്തൻവീട്ടിൽ , കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷെറി ജെ.തോമസ് , മാള ടൗൺ ജുമാ മസ്ജിദ് ഇമാം സുബൈർ മന്നാനി, മാളപള്ളിപ്പുറം കളരിക്കൽ ഭഗവതി ക്ഷേത്രം ശാന്തി സി.എസ് മധു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി തോമസ്, ഗ്രാമപഞ്ചായത്തംഗം വർഗീസ് കാഞ്ഞുത്തറ, മാള പൗരാവലി പ്രസിഡൻറ് ഡോ. രാജു ഡേവിസ്, മാള ഫൊറോന വികാരി ഫാ. ജോർജ് പാറേമൻ, തുരുത്തിപ്പുറം ഫൊറോന വികാരി റവ. ഡോ.ഫ്രാൻസിസ്കോ പടമാടൻ, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് പള്ളി വികാരി ഫാ. ബിനു മുക്കത്ത്, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ എന്നിവർ പ്രസംഗിക്കും . ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മറുപടി പ്രസംഗം നടത്തും.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽനാഥ്, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ ഷാൻറി ജോസഫ്, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡൊമിനിക് ജോമോൻ , ഗ്രാമപഞ്ചായത്തംഗം സിബി ഫ്രാൻസിസ്,കോട്ടപ്പുറം രൂപത കെഎൽസിഎ പ്രസിഡണ്ട് അനിൽ കുന്നത്തൂർ, കെസിവൈഎം രൂപത പ്രസിഡണ്ട് ജെൻസൻ ആൽബി, മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എൻ.എസ്. വിജയൻ, സിപിഎം മാള ഏരിയ സെക്രട്ടറി ടി. കെ സന്തോഷ്, സിപിഐ മാള മണ്ഡലം സെക്രട്ടറി എം. ആർ. അപ്പുക്കുട്ടൻ, ബിജെപി മാള മണ്ഡലം കമ്മിറ്റി പ്രസിഡൻറ് അനൂപ് എന്നിവരുടെ സാന്നിധ്യം ഉണ്ടാകും.

വൈകീട്ട് 3.30ന് മാള ടൗണിൽ എത്തുന്ന ബിഷപ്പിനെ മാള പൗരാവലി ഹാരാർപ്പണം ചെയ്ത് സ്വീകരിക്കും. തുടർന്ന് മാളപള്ളിപ്പുറം ദൈവാലയ കവാടത്തിൽ ബിഷപ്പിന് സ്വീകരണം നൽകും. വികാരി ഫാ. ബിനു മുക്കത്ത് (ജനറൽ കൺവീനർ) ലോറൻസ് കളത്തിൽ (കൺവീനർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

ഫാ. ആന്റെൺ ജോസഫ് ഇലഞ്ഞിക്കൽ
പി.ആർ. ഒ, കോട്ടപ്പുറം രൂപത
Mobile : 8891296223

Leave a Reply

Your email address will not be published. Required fields are marked *