ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി

Kerala

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി. ജനന സര്‍ട്ടിഫിക്കറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത് ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം, 2023 ആണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍പ്പട്ടിക തയ്യാറാക്കല്‍, ആധാര്‍ നമ്ബര്‍, വിവാഹ രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ നിയമനം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിവിധ സേവനങ്ങള്‍ക്ക് ഒറ്റ രേഖയായി ഇനി ജനന സര്‍ട്ടിഫിക്കറ്റ് മാത്രം സമര്‍പ്പിച്ചാല്‍ മതി.

ഇക്കാര്യം വിശദമായി പറയുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ്. ജനന മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം അനുസരിച്ച്‌ പുതിയ വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.പൊതു സേവനങ്ങള്‍, ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍, ക്ഷേമ പദ്ധതികള്‍, എന്നിവ സുതാര്യവും കാര്യക്ഷമമായും നിര്‍വഹിക്കാന്‍ ഇത് സഹായിക്കുമെന്നുന്നുമാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *