ന്യൂഡെല്‍ഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ കാലതാമസം കൂടാതെ ഒപ്പിടണമെന്ന് സുപ്രീം കോടതി .പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം.സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ബന്‍ലാരിലാല്‍ പുരോഹിത് അനുമതി നല്‍കാന്‍ വൈകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി
വിഷയം സുപ്രിംകോടതിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ ഗവര്‍ണര്‍മാര്‍ നടപടിയെടുക്കണമെന്നും കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുമ്ബോള്‍ മാത്രം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലെന്നും വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി (എഎപി) നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിയമസഭ പാസാക്കിയ 27 ബില്ലുകളില്‍ 22 എണ്ണത്തിനും പുരോഹിത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 20-ന് നാലാം ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള മൂന്ന് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഉടലെടുത്തത് . മണി ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം.
പിന്നീട് നവംബര്‍ 1-ന്, പുരോഹിത് മൂന്ന് ബില്ലുകളില്‍ രണ്ടെണ്ണത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും ഈ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്ബ് എല്ലാ നിര്‍ദ്ദിഷ്ട നിയമങ്ങളും പുനഃപരിശോധിക്കുമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി. കത്തില്‍ ഗവര്‍ണര്‍ മൂന്ന് മണി ബില്ലുകള്‍ക്കുള്ള അനുമതി തടഞ്ഞുവെക്കുകയും ചെയ്തു.
അതേസമയം പുരോഹിത് തന്റെ മുമ്ബാകെ സമര്‍പ്പിച്ച ബില്ലുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹരജി അനാവശ്യമാണെന്നും വാദത്തിനിടെ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മേത്ത സുപ്രീം കോടതി ബെഞ്ചിനെ അറിയിച്ചു