ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. 11 ദിവസത്തെ സമഗ്രമായ വാദം കേട്ടതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബർ 12നാണ് ബെഞ്ച് വിധി പറയുന്നത് മാറ്റിവച്ചത്. കേസിൽ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി കരണം ചോദിച്ചിരുന്നു. ഡ്രാസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിൻ തീരുമാനത്തെ ചോദ്യംമോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയയും അടക്കം സമർപ്പിച്ച ഹർജികളിലാണ് കോടതി ഇന്ന് വിധി പറയുക.
ബിൽക്കിസ് ബാനു കേസ്: പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് വിധി
