ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല. സമയപരിധിയില്‍ ഇളവ് തേടിയ ഒമ്പത് കുറ്റവാളികളുടെ ഹര്‍ജി സുപ്രിംകോടതി തള്ളി. ജയിലിലെത്തി കീഴടങ്ങാന്‍ ഒരുമാസം സാവകാശം വേണമെന്ന പ്രതികളുടെ ആവശ്യമാണ് തള്ളിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍, മക്കളുടെ വിവാഹം, വിളവെടുപ്പ് കാലം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 11 കുറ്റവാളികളും ഈ മാസം 22നകം ജയിലിലെത്തി കീഴടങ്ങണമെന്നാണ് സുപ്രിംകോടതി വിധി.
ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സമയപരിധിയില്‍ ഇളവില്ല
