ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ ഒളിവിലാണെന്നു റിപ്പോര്‍ട്ട്. കേസിലെ 11 പ്രതികളില്‍ ഒന്‍പത് പേരെയാണ് കാണാതായത്. ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിലാണ് ഇവരെ കാണാതാകുന്നത്. എന്നാല്‍ വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് എല്ലാവരെയും കണ്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്‌വാദ് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് കേസിലെ ഒന്‍പത് പേരും. ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ടുള്ള വിധി വന്നയുടനെ മാധ്യമങ്ങള്‍ പ്രതികളുടെ വീടുകളിലെത്തിയിരുന്നു. അപ്പോഴാണ് പ്രതികള്‍ ഒളിവിലാണെന്ന് പുറത്തറിയുന്നത്. ഇവര്‍ എവിടെ പോയി എന്ന് കൃത്യമായ വിവരം കുടുംബാംഗങ്ങളുടെ പക്കലുമില്ല. ചിലര്‍ വീടുകളില്‍ നിന്ന് പോയിട്ട് ഒരാഴ്ചയായെന്നാണ് ബന്ധുക്കളുടെ വിശദീകരണം.