തിരുവനന്തപുരം: ആഡംബര ബൈക്കുകള്‍ ബാലരാമപുരത്ത് നിന്നും മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് പിടികൂടി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കന്യാകുമാകി സ്വദേശിയായ സാമുവല്‍ രാജ് എന്ന വ്യക്തിയുമാണ് പിടിയിലായത്. പ്രതികള്‍ ഡിസംബര്‍ 30നാണ് മോഷണം നടത്തിയത്.
ബാലരാമപുരം സ്വദേശിയായ പ്രവീണിന്റെയും വിജിത്തിന്റെയും ബൈക്കുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. അതേസമയം കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരുകയാണ്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ ബൈക്ക് പൊളിച്ച് വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നടത്തിയിരുന്നത്. പ്രതികളുടെ വീട്ടില്‍ നിന്നും രണ്ട് ബൈക്കുകളും പോലീസ് കണ്ടെത്തി.