ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ച് വീണ യുവാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു

Breaking Kerala Local News

ആലപ്പുഴ: ചാരുംമൂടില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി മുകളയ്യത്ത് വിനീഷ് ഭവനത്തില്‍ വിനീഷ് കുമാറാ(35)ണ് മരിച്ചത്. കെ.പി. റോഡില്‍ നൂറനാട് കെ.സി.എം. ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് 3.30നാണ് അപകടം നടന്നത്.
ചാരുംമൂട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിനീഷിന്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. റോഡിലേക്ക് തെറിച്ചുവീണ വിനീഷിനെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *