കായംകുളം ചേരാവള്ളിയിൽ കടമുറി പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞു വീണു ബീഹാർ സ്വദേശി മരിച്ചു. അജയകുമാർ (35) ആണ് മരിച്ചത്. ബീഹാർ സ്വദേശി മുന്ന ചൗധരിക്ക് പരിക്കേറ്റു. ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയോടെയാണ് സംഭവം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്ലാബ് ഇടിഞ്ഞു വീണു ബീഹാർ സ്വദേശി മരിച്ചു
