ബിഹാറില്‍ പൂജാരിയുടെ മൃതദേഹം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Breaking National

ഗോപാല്‍ഗഞ്ച്ബീഹാറിലെ ഗോപാല്‍ ഗഞ്ച് ജില്ലയില്‍ നിന്നു കാണാതായ ദനാപ്പൂര്‍ ഗ്രാമത്തിലെ ക്ഷേത്ര പൂജാരി മനോജ് കുമാറിന്റെ മൃതദേഹം കണ്ടെടുത്തു.ദനാപൂര്‍ ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.വീട്ടില്‍ നിന്നു ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ ആറ് ദിവസം മുന്‍പാണ് കാണാതായത്. തുടര്‍ന്ന വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.

ദുരൂഹ മരണത്തിനു പോലീസിന്റെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി .

നിലവില്‍ ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് എ സ്ഡി പി ഒ പ്രഞ്ജാല്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *