പട്ന: ബീഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് നിയമ സഭ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാൻ.നാളെ ഉച്ചക്ക് 2 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്. പുറത്തു വരുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഷക്കീല്‍ അഹമ്മദ് ഖാൻ പ്രതികരിച്ചു. തങ്ങളുടെ എംഎല്‍എമാർ ഒറ്റക്കെട്ടാണ്.
എല്ലാവരും പാർട്ടിക്കൊപ്പമാണെന്നും ഷക്കീല്‍ ഖാൻ പ്രതികരിച്ചു. നിതിഷ് കുമാറും ജെഡിയുവും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്‍ഡിഎ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്കുന്ന സൂചന. ആഭ്യന്തര മന്ത്രി അമിത് ഷാ നിതിഷ് കുമാറുമായി ഫോണില്‍ സംസാരിച്ചു. അമിത്ഷായും പ്രധാനമന്ത്രിയും ബിഹാറിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്.