സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ മദ്യ നിരോധനത്തിന്റെ ആഘാതം പഠിക്കാന്‍ പുതിയ സര്‍വേ നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഏഴ് വര്‍ഷം മുന്‍പാണ് ബിഹാറില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. ലഹരിക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ ‘നശമുക്തി ദിവസ്’ എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് നിതീഷ് ഇക്കാര്യം സൂചിപ്പിച്ചത്. ലഹരിക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് പൊതുപ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കുന്നതിനായി എല്ലാ വര്‍ഷവും ആചരിക്കുന്ന പരിപാടിയാണിത്.
ബിഹാറിലെ മദ്യനിരോധനത്തിന്റെ ആഘാതം പഠിക്കാൻ പുതിയ സർവേ വേണമെന്ന് നിതീഷ് കുമാർ
