പട്ന. ജെഡിയും നേതാവ് നിരഞ്ജൻ കുശ്വ് വഹയുടെ സഹോദരൻ നവീൻ ഖുശ്‌വാഹ ഭാര്യ കാഞ്ചൻ മാല സിംഗ് ഇവരുടെ മകളും എംബിബിഎസ് വിദ്യാർഥിനിയുമായ തനുപ്രിയ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. പൂർണിയ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യൂറോപ്യൻ കോളനിയിലെ നവീന്റെ വീട്ടിലാണ് ഇന്നലെ രാത്രി മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമാട്ടത്തിന് അയച്ചു. ബീഹാർ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജെഡിയു നേതാവിൻറ കുടുംബത്തിൻറെ മരണത്തിൽ ദുരൂഹത സംശയിക്കുന്നു.
ബീഹാറിൽ ജെ ഡി യു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയിൽ
