കോട്ടയം: വൈക്കം ഫൊറോനാ തല ബൈബിൾ കലോത്സവത്തിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് ഇടവക ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ട്രോഫി കരസ്ഥമാക്കി. വൈക്കം നടേൽ പള്ളി ഓഡിറ്റോറിയത്തിൽ രണ്ടു ദിവസമായി നടത്തിയ മത്സരങ്ങളിൽ 167 പോയിന്റുകളാണ് തലയോലപ്പറമ്പ് ഇടവക നേടിയത്. ചെമ്പ് സെന്റ് തോമസ് ഇടവക, വൈക്കം നടേൽ ഇടവക എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ഫാ. വിൻസെന്റ് പറമ്പത്തറ, ഫാ. ഹോർമീസ് തോട്ടക്കര, ഫാ.ബിജു ചകൃത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫാ. ജയ്സൺ കൊളുത്തു വള്ളി, ഫാ. അഖിൽ ആപ്പാടൻ, ഫാ. എബിൻ ഇടശേരി, സി. റീജ തെരേസ് എന്നിവർ കലോത്സവത്തിനു നേതൃത്വം നൽകി.