ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി

Entertainment Kerala

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി രാഹുല്‍ സധാശിവൻ ചിത്രം ഭ്രമയുഗത്തിലെ മമ്മുട്ടിയുടെ രംഗങ്ങളുടെ ചിത്രീകരണം പൂര്ത്തിയായി. ആഗസ്റ്റ് 17 നാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രത്തിന്റെ ചിത്രീകരണമിപ്പോള്‍ പുരോഗമിക്കുകയാണ്. അര്‍ജുൻ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ് എന്നിവരടങ്ങുന്ന ബാക്കി ഭാഗങ്ങള്‍ ഒക്ടോബര്‍ പകുതിയോടെ പൂര്‍ത്തിയാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈനോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ സദാശിവൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണങ്ങളൊരുക്കുന്നത് സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണനാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2024-ന്റെ ആദ്യത്തില്‍ ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷൻ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : മെല്‍വി ജെ, പിആര്‍ഒ: ശബരി എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *