ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ വ്യാപക നാശനഷ്ടം

Breaking National

ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ​ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് തീരത്ത് അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്. ​ഗുജറാത്തിലെ വിവിധയിടങ്ങളിൽ നിന്നായി ഒരു ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ​ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാ​ഗങ്ങളും സർവസജ്ജരായി നനിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ​

Leave a Reply

Your email address will not be published. Required fields are marked *