തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ നൂറ് കണക്കിന് കോടിയുടെ തട്ടിപ്പ് നടന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തില്‍ ആദ്യാവസാനം പ്രക്ഷോഭം നടത്തിയത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയിലെ അംഗത്തിന് തട്ടിപ്പ് പണം ലഭിച്ചിട്ടുണ്ട്. ഉന്നത സിപിഐ നേതാക്കള്‍ക്ക് പണം ലഭിച്ചു. ഭാസുരാംഗന്‍ മാത്രം നടത്തിയ തട്ടിപ്പ് അല്ല. ഭാസുരാംഗനെതിരെ മാത്രം നടപടിയെടുത്ത് കണ്ണില്‍ പൊടിയിടാം എന്ന് കരുതരുതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു