കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റത്തിന്റെ കാരണം വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്ര എന്നത് ആഴത്തില്‍ ജനമനസ്സില്‍ പതിഞ്ഞ പേരാണെന്ന് ജയറാം രമേശ് പറഞ്ഞു. അതിനാല്‍ അത്ര ലാഘവത്തില്‍ ഭാരത് ജോഡോ യാത്ര എന്ന പേര് കളയാന്‍ ആവില്ല. ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍, നിയമസഭാകക്ഷി നേതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് പേര് തീരുമാനിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്ര എന്നത് ഒരു ബ്രാന്‍ഡായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റത്തിന്റെ കാരണം വിശദീകരിച്ച് ജനറല്‍ സെക്രട്ടറി ജയറാം രമേശ്
