രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ നിയന്ത്രണം ഏർപ്പെടുത്താന്‍ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. ജോർഹട്ടിൽ കണ്ടെയ്നർ പാർക്കിങ് അനുവദിക്കുന്നില്ലെന്നാണ് പിസിസിയുടെ പരാതി. മജൗലിയിലേക്ക് പോകാൻ ജല ഗതാഗത സംവിധാനം അനുവദിക്കുന്നില്ലെന്നും പിസിസി ആരോപിച്ചു. മജൗലി ദ്വീപിലേയ്ക്കും ഭാരത് ജോഡോ ന്യായ് യാത്ര നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇവിടെ എത്താൻ ജങ്കാർ, ബോട്ട് സൗകര്യങ്ങൾക്ക് സർക്കാർ അനുമതി നിഷേധിക്കുകയാണെന്നാണ് പിസിസിയുടെ ആരോപണം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ നിയന്ത്രണം എന്ന് ആരോപണം
