ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന ബസിനെ ചൊല്ലി വിവാദം. മന്ത്രി എം.ബി. രാജേഷാണ് ബസിലെ ആഡംബരങ്ങളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.വിഷയം വലിയ ചര്‍ച്ചയായതോടെ ബസിന് ചെലവായ പണം പാര്‍ട്ടിയാണ് വഹിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
മന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ബസിനായി പൊതു ഖജനാവില്‍നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലന്നാണ് വേണുഗോപാലിന്‍റെ മറുപടി.
തെലുങ്കാന മോട്ടോര്‍ വാഹന വകുപ്പിന് കീഴിലാണ് രാഹുല്‍ സഞ്ചരിക്കുന്ന വാഹനം രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. എട്ടു പേര്‍ക്ക് സംവദിക്കാവുന്ന കോണ്‍ഫറൻസ് മുറി, അറ്റാച്ച്‌ഡ് ബാത്ത്റും, ബസിന് മുകളിലെത്തി ആളുകളുമായി സംസാരിക്കാൻ ലിഫ്റ്റും പ്രത്യേക പ്ലാറ്റ്ഫോമും തയ്യാറാക്കിയിട്ടുണ്ട്.
പ്രത്യേക പാസ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കും രാഹുല്‍ ഗാന്ധിയുമായി സംസാരിക്കാനുള്ള അവസരമുണ്ട്. ബസില്‍ ഒരുക്കിയിട്ടുള്ള വലിയ സ്ക്രീനിലൂടെ അകത്തെ കാഴ്ചകള്‍ പുറത്തുള്ളവര്‍ക്ക് കാണാനാകും.