തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരത്’ ആക്കാനുള്ള എന്‍സിഇആർടി നിർദേശം കേരളത്തിൽ നടപ്പാക്കിയേക്കില്ല. എന്‍സിഇആർടി ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ സ്വന്തമായി ടെക്സ്റ്റ് ബുക്ക് ഇറക്കുന്നത് അടക്കമുള്ള സാധ്യതകൾ തേടാനാണ് സംസ്ഥാന സർക്കാർ ആലോചന. കേരളത്തില്‍ പ്ലസ് വൺ,പ്ലസ് ടു ക്ലാസുകളിലാണ് എൻസിഇആർടി പാഠപുസ്തകങ്ങൾ പഠിപ്പിക്കുന്നത്.