തിരുവനന്തപുരം: ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനം. ഓണം അഡ്വാൻസ് 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി.
ബവ്റിജസ് കോർപ്പറേഷനൊപ്പം ട്രാവൻകൂർ ഷുഗേഴ്സ്, മലബാർ ഡിസ്റ്റിലറി ജീവനക്കാർക്കും ഓണം അഡ്വാൻസ്, ഉത്സവബത്ത, എക്സ്ഗ്രേഷ്യ/പെർഫോർമൻസ് ഇൻസെന്റീവ് എന്നിവ അനുവദിച്ചിട്ടുണ്ട്.