Benq W 4000i പ്രൊജക്ടർ

Kerala Local News

കേരളത്തിലെ ആദ്യത്തെ Benq W 4000i ഫോർകെ എൽഇഡി പ്രൊജക്ട്ർ എക്സ്പീരിയൻസ് സെന്റർ ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.എറണാക്കുളം വെണ്ണലയിലെ പ്രശസ്ത കളർ ഗ്രേഡിംഗ് സ്റ്റുഡിയോയായ
” സിനിമ സലൂണി”ലാണ് എക്സ്പീരിയൻസ് സെന്റർ. ബെൻക്യൂ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ രാജീവ് സിംഗ്
ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബോർ കെ പ്രൊജക്ഷനും ഡോൾബി അറ്റ്മോസ് സൗണ്ടും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടു കൂടിയ 22 സീറ്റർ പ്രിവ്യൂ തീയേറ്റർ കൂടിയാണ് ഈ എക്സ്പീരിയൻസ് സെന്റർ. കളറിസ്റ്റും പരിശീലകനും ആപ്പിൾ സർട്ടിഫൈഡ് പ്രൊഫഷണലുമായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 2013 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു മുൻനിര കളർ ഗ്രേഡിങ് സ്റ്റുഡിയോയും ട്രെയിനിങ് സെന്ററുമാണ് സിനിമ സലൂൺ. Benq W 4000i പ്രൊജക്ടറിന്റെ കേരളത്തിലെ ആദ്യത്തെ ഇൻസ്റ്റാളേഷൻ കൂടിയാണ് സിനിമ സലൂണിലെ ഈ ഹോം തിയേറ്റർ എക്സ്പീരിയൻസ് സെന്റർ…
കൂടുതൽ വിവരങ്ങൾക്ക്, 9567891234.

Leave a Reply

Your email address will not be published. Required fields are marked *