പശ്ചിമബം​ഗാളിൽ പടക്കകടയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

National

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ പടക്കകടയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പ്രദേശത്ത് ഒരു വീടിനുളളിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഗ്നിശമനസേന ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സ്ഫോടനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അനധികൃതമായാണ് പടക്ക ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. രാവിലെ 10.40ഓടെയാണ് ഇരുനില വീടിനുള്ളിൽ സ്‌ഫോടനമുണ്ടായതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *