തൃശൂർ: പുത്തൂർ മരത്താക്കരയിൽ വീടിന് തീപിടിച്ച് കിടപ്പുമുറി കത്തി നശിച്ചു. തടത്തിൽ ഭാസ്കരൻ്റെ കിടപ്പു മുറിയിലെ ബെഡ് ഹീറ്ററിൽ നിന്നും കിടപ്പുമുറിക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. വീട് അടച്ചു പൂട്ടി ആശുപത്രിയിൽ പോയിരുന്ന വീട്ടുകാർ ബെഡ് ഹീറ്റർ ഓഫ് ചെയ്യാൻ മറന്നതാണ് തീ പിടിക്കാൻ കാരണമായത്. നാട്ടുകാരും തൃശൂർ അഗ്നി രക്ഷാസേനയും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
അസി. സ്റ്റേഷൻ ഓഫീസർ T. S ഷാനവാസിൻ്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ എം. ജി. രാജേഷ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ പ്രമോദ്, സുധൻ , രാകേഷ്, പ്രതീഷ്, സുധീഷ് , ആൽമ, ആൻ മരിയ, വിജയൻ എന്നിവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്