തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഭാസുരംഗന്റെ അറസ്റ്റില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍. ഭാസുരംഗൻ ആനക്കള്ളൻ, ബിജെപി നടത്തിയ ശക്തമായ ഇടപെടലിൻ്റെ ഫലമാണ് അറസ്റ്റെന്ന് കെ.സുരേന്ദ്രൻ.
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്തിയതിന് ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ മുൻ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എൻ. ഭാസുരംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തതോടെ സഹകരണ മേഖലയിലെ വമ്പൻ തട്ടിപ്പുകളാണ് തെളിഞ്ഞുവരുന്നത്. ഭാസുരംഗനെ സി.പി.ഐയിൽ നിന്നും മിൽമയിൽ നിന്നും പുറത്താക്കി സർക്കാരും പാർട്ടിയും തലയൂരിയിരുന്നു