തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിന് യുവാക്കൾ ബാർ അടിച്ചുതകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നൽകാത്തതാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ബാര്‍ മാനേജരെയും രണ്ടു ജീവനക്കാരെയും മർദിക്കുകയായിരുന്നു. ആക്രമണത്തിൽ 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി ബാറുടമ പരാതി നൽകി.