ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്.ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.രാവിലെ ബാങ്കില്‍ എത്തിയ ദീപു ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ ദീപു മുറിക്കുള്ളില്‍ കടന്ന് കതകടച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു . എന്നാല്‍ കുറെ സമയം കഴിഞ്ഞും ദീപു പുറത്ത് വരാത്തത് കണ്ട് ഭാര്യ നടത്തിയ തിരച്ചലിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാനായില്ല. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. അസ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമ സുകുമാരന്‍ അമ്മയാണ്. കെ എസ് എസ് പി യു ജില്ലാ പ്രസിഡന്റ് കെ കെ സുകുമാരന്‍ അച്ഛനാണ്.