ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 യിൽ ബംഗ്ലാ ബോളർമാരെ തല്ലിയൊതുക്കി സഞ്ചു സാംസണും, സൂര്യകുമാർ യാദവും. ഓപ്പണർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവും സഞ്ചു സാംസണും ചേർന്ന് ബംഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു. 22 പന്തിൽ നിന്നാണ് സഞ്ചു സാംസൺ അർധ സെഞ്ച്വറി നേടിയത്.
ഇപ്പോൾ 27 പന്തിൽ നിന്ന് 60 റൺസ് നേടിയ സഞ്ജുവും 20 പന്തിൽ നിന്ന് 47 റൺസ് നേടിയ സൂര്യകുമാർ യാദവുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 40 ബോളിൽ 97 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയിരിക്കുന്നത്. ഇന്ത്യ 8.5 ഓവറിൽ 121 ന് ഒന്ന് എന്ന നിലയിലാണ്. എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.