ബംഗളൂരു: പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 19കാരിയെ സഹോദരന്‍ കായലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി.തുടര്‍ന്ന് മകളെ രക്ഷിക്കാന്‍ കായലില്‍ ചാടിയ അമ്മയും മരിച്ചു. ബെംഗളൂരുവിലെ ഹുന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമത്തിലെ ഇതര മതസ്ഥനുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സഹോദരിയും സഹോദരനും തമ്മില്‍ വീട്ടില്‍ പ്രണയബന്ധത്തെചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് സഹോദരന്‍ നിതിയും സഹോദരി ധനുശ്രീയും കഴിഞ്ഞ ഏഴുമാസമായി പരസ്പരം സംസാരിക്കാറുണ്ടായിരുന്നില്ല.ചൊവ്വാഴ്ച രാത്രി പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് സഹോദരന്‍ ധനുശ്രീയോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ സഹോദരി അതിനു തയ്യാറായില്ല. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി.പ്രകോപിതനായ നിതിന്‍ ധനുശ്രീയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ മകളെ രക്ഷിക്കാന്‍ 43കാരിയായ അമ്മയും തടാകത്തിലേക്ക് ചാടി. ഇതോടെ അമ്മയുടെയും മകളുടെയും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അടുത്തുള്ള ബന്ധുവീട്ടിലെത്തി നിതിന്‍ ബന്ധുവിനെ സംഭവസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി നടന്ന കാര്യം വിശദീകരിച്ചു. തുടര്‍ന്ന് ബന്ധു കൊലപാതക വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ നിതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.