ബാംഗ്ലൂരിൽ സെപ്റ്റംബർ 13ന് ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങു കയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിൽ എത്തിയ മോഷണസംഘം ആക്രമിച്ചു.സംഘം ഇവരോട് സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. പേടിച്ചതോടെ ഉഷ തന്റെ സ്വർണ്ണമാല മോഷ്ടാക്കൾക്ക് കൈമാറി. എന്നാൽ വരലക്ഷ്മി അതിനു തയ്യാറാവാത്തതുകൊണ്ട് അക്രമി വരലക്ഷ്മിയെ ആക്രമിക്കുകയും രണ്ടു വിരലുകൾ വെട്ടി മാറ്റുകയായിരുന്നു. തുടർന്ന് ഏഴ് ഭവൻ സ്വർണാഭരണങ്ങളുമായി പ്രതികൾ കടന്നു കളഞ്ഞു. പ്രത്യേക അന്വേഷണ സംഘം ആഴ്ചകൾ നീണ്ടുനിന്നു അന്വേഷണത്തിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണാഭരണങ്ങളും അക്രമണത്തിന് ഉപയോഗിച്ച് ആയുധവും പോലീസ് കണ്ടെടുത്തു.
ബാംഗ്ലൂർ നഗരത്തിൽ മോഷണത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടി മാറ്റിയ രണ്ടുപേർ പിടിയിലായി
