ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഹരികുമാറിന്റെ ചില താൽപര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിലുള്ള അതൃപ്തിയാണ് കുഞ്ഞിൻ്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്.
വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായുണ്ട്.കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് തയ്യാറാടെക്കുന്നുണ്ട്. അതേസമയം അമ്മയെ വിട്ടയക്കുമെന്നും ഹരിക്കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കില്ലെന്നും ഡിവൈഎസ്പി അറിയിച്ചു.