ഗുരുവായൂർ: ക്ഷേത്രത്തിലേക്കെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിരിവെക്കാൻ പുതിയ പുൽപ്പായകൾ വിതരണം ചെയ്തു. ശബരിമല തീർത്ഥാടകർക്കായി ക്ഷേത്രം വടക്കേ നടയിൽ വിരിവെക്കാനായി
ഗുരുവായൂർ ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. അയ്യപ്പൻമാർക്കായി പ്രത്യേകദർശന സൗകര്യവും ദേവസ്വം ഏർപ്പാടാക്കി. അഖില ഭാരതശ്രീ ഗുരുവായൂരപ്പ സമിതിയുടെ നേതൃത്വത്തിലായിരുന്നു പുൽപ്പായ വിതരണം ചെയ്തത്.
ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ,
ഭക്തസമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത് എന്നിവർ കേശവപ്രസാദിൽ നിന്നും പുൽപ്പായ ഏറ്റുവാങ്ങി.