ആലുവ : ആധുനിക ടെക്നോളജിയുടെ പിൻബലത്തോട് കൂടി ഏറ്റവും മികച്ച ആയുർവേദ ചികിത്സകൾ നൽകി വരികയും സ്വദേശത്തും വിദേശത്തുമായി ആയുർവേദത്തിന്റെ പ്രചരണത്തിന് നേതൃത്വപരമായ പങ്കു വഹിക്കുകയും ചെയ്യുന്ന യുവ ആയുർവേദ ഡോക്ടർ വിജിത്ത് വി നങ്ങേലിന് ആയുർവേദത്തിന്റെ സമഗ്ര സംഭാവനയ്ക്ക് സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഓഫ് ദി നേഷൻ (SIGN) നൽകുന്ന *ആയുർ യുവരത്ന അവാർഡ്* ലഭിച്ചു.
ആലുവയിൽ നടന്ന നമോധന്യം സാമൂഹിക സംരംഭക പരിപാടിയിൽ ജാർഖണ്ഡ് ഗവർണർ ശ്രീ സി പി രാധാകൃഷ്ണൻ ഡോ. വിജിത്തിന് അവാർഡ് നൽകി ആദരിച്ചു. സൈൻ പ്രസിഡന്റും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ എ.എൻ. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അഖില മലങ്കര ഭക്തസംഘം പ്രസിഡന്റ് & യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ അങ്കമാലി ഭദ്രാസനം ഇടുക്കി ഹൈറേഞ്ച് മെത്രാപ്പൊലീത്തയുമായ ഡോ. എലിയാസ് മാർ അത്തനാസിയോസ് മെത്രാ പോലിത്ത, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി, ധർമ്മ ചൈതന്യ, ഫാദർ തോമസ് പുളിക്കൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ഷൈജു കെ. എസ്., സൈൻ സെക്രട്ടറി രൂപേഷ് ആർ മേനോൻ, പ്രോഗ്രാം കൺവീനർ എം. എ.ബ്രഹാജ്, അനന്തു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ആയുർ യുവരത്ന അവാർഡ് ഡോക്ടർ വിജിത് വി നങ്ങേലിന് ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ സമ്മാനിച്ചു
