ബംഗളൂരു: അയോധ്യയില്‍ ഉദ്ഘാടനം ചെയ്യുന്ന ശ്രീരാമ ക്ഷേത്രം അവരുടെ, നമ്മുടെ എന്ന തരത്തിലുള്ള വിവേചനങ്ങള്‍ക്ക് അതീതമായി രാജ്യത്തെ 140 കോടി ജനങ്ങളുടേതുമാണെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി ലക്ഷ്മി ഹെബ്ബാല്‍കര്‍.ഉഡുപ്പിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജില്ല ചുമതല കൂടിയുള്ള മന്ത്രി.
‘ഞാൻ രാമ, കൃഷ്ണ, പരമേശ്വര ഭക്തയാണ്. അടുത്ത ഏതെങ്കിലും ദിവസം അയോധ്യ ക്ഷേത്രം സന്ദര്‍ശിക്കും. ഞാൻ പറയുന്നത് കോണ്‍ഗ്രസ് നിലപാടല്ല, വ്യക്തിപരമാണ്. ഞാൻ പാര്‍ട്ടി അധ്യക്ഷയോ വലിയ നേതാവോ അല്ല. ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായ ആഘോഷത്തിന് സര്‍ക്കാര്‍ പൂര്‍ണ സഹകരണമാണ് നല്‍കുന്നത്. അനുബന്ധ നഗര വികസനത്തിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10 കോടി രൂപ കൂടി അനുവദിക്കാനുള്ള നടപടികളിലാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ’ -മന്ത്രി പറഞ്ഞു.