രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണന്ന് സിപിഐഎം

Breaking Kerala

അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം. അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് ജീവനക്കാരുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും സി.പി. ഐ എം പൊളിറ്റ് ബ്യൂറോ വിലയിരുത്തി.മതചടങ്ങിലെ സര്‍ക്കാര്‍ ഇടപെടലിന്റെ മറ്റൊരു ഉദാഹരണമാണ് പ്രതിഷ്ഠ ദിനത്തില്‍ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അവധിയെന്ന് സി. പി ഐ എം വിമർശിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും സമാനമായ നടപടി സ്വീകരിച്ചിട്ടുള്ളതില്‍ ശക്തമായി എതിർപ്പ് രേഖപെടുപ്പെടുത്തുന്നു.

ഭരണഘടനയ്ക്കും സുപ്രീംകോടതി മാർഗനിർദേശങ്ങള്‍ക്കും വിരുദ്ധമാണ് സർക്കാരിന്റെ ഇത്തരം നടപടികള്‍ എന്ന നിലപാട് സിപിഐ(എം) ആവർത്തിക്കുന്നു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി അനുവദിചിരിക്കുകയാണ് കേന്ദ്രം. പ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേഷണം വീക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവധി നല്‍കിയിരിക്കുന്നത്. ബാങ്ക് ജീവനക്കാർക്കും ഈ അവധി ബാധകമാക്കിയിട്ടുണ്ട്. ദീപാവലി പോലെ ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *