ജനുവരി 22 ന് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും ക്ഷണം

Breaking

ചെന്നൈ: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും ക്ഷണം.ബിജെപി നേതാവായ അര്‍ജുനമൂര്‍ത്തിയാണ് താരത്തെ നേരില്‍ കണ്ട് ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ചത്. രജനികാന്തിനോടൊപ്പമുളള ചിത്രങ്ങള്‍ അര്‍ജുനമൂര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

‘എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു ഇന്ന്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചു. ഒപ്പം കുറച്ച്‌ ആര്‍എസ്‌എസ് നേതാക്കളും ഉണ്ടായിരുന്നു.’ അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

രജനികാന്തിനെ കൂടാതെ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിനായി ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത്ത് ഷെട്ടി, നിര്‍മാതാവായ മഹാവീര്‍ ജെയ്ൻ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. തെന്നിന്ത്യൻ താരങ്ങളായ മോഹൻലാല്‍, ചിരജ്ഞീവി, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവരെ ചടങ്ങിനായി മുൻപ് തന്നെ ക്ഷണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *