രാമൻ എത്തിയിരിക്കുന്നുവെന്നും എല്ലാവരുടേയും രാമനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീകോവിലിൽ ഈശ്വര ചൈതന്യം ദർശിച്ചുവെന്നു പറഞ്ഞ മോദി വികാരാധീനനായി. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാംലല്ല ഇപ്പോൾ ടെൻ്റിലല്ല. ക്ഷേത്രത്തിനകത്തെന്നും മോദി പറഞ്ഞു. രാജ്യത്തിൻ്റെ ഓരോ കോണിലുമുള്ള ഭക്തരുടെ ആഗ്രഹ സാഫല്യമാണിത്. രാമൻ എല്ലാവരിലും അനുഗ്രഹം ചൊരിയും.